
കോഴിക്കോട് : ട്രോളി ബാഗിന്റെ പിടിയിൽ വെച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. 1.3 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽനിന്നെത്തിയ കൊടുവളളി സ്വദേശി നവാസ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മിക്‌സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 32.19 ലക്ഷം രൂപയുടെ (962 ഗ്രാം) സ്വർണം പ്രിവന്റീവ് കസ്റ്റംസ് പിടികൂടിയിരുന്നു.തിങ്കളാഴ്ച എയർ അറേബ്യ വിമാനത്തിൽ എത്തിയ മലപ്പുറം കൂര്യാട് സ്വദേശി കപ്പക്കുന്നൻ അബ്ദുൽ അസീസിന്റെ (47) ശരീരത്തിൽ ഒളിപ്പിച്ച 1,199 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്.മിശ്രിതത്തിൽനിന്ന് 962 ഗ്രാം സ്വർണം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു
Post Your Comments