ഭോപ്പാൽ : പിഞ്ചു കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദമോയിൽ തിങ്കളാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. മദ്യലഹരിയിലായ ഇയാൾ ഭാര്യയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവ് ഉദയ് കുശ്വാഹയെ പോലീസ് അറസ്റ്റു ചെയ്തു. പന സ്വദേശികളായ ദന്പതികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ഇവിടെ എത്തിയത്.
Post Your Comments