Latest NewsJobs & VacanciesEducation & Career

കോളേജ് ഓഫ് എൻജിനീയറിംഗിൽ അദ്ധ്യാപകഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ (സി.ഇ.ടി) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിലോ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷനിലോ ബി.ടെക്കും ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക്കും ഉള്ളവർക്ക് അപേക്ഷിക്കാം (ബി.ടെക്/ എം.ടെക്കിൽ ഒന്നാം ക്ലാസ് ബിരുദം). താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 27ന് രാവിലെ ഒമ്പതിന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

സിവിൽ എൻജിനീയറിംഗ് വിഭാഗം, സാനിട്ടറി കെമിസ്ട്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. 60 ശതമാനം മാർക്കോടെ എം.എസ്‌സി ബയോകെമിസ്ട്രി പാസ്സായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ ഒന്നിന് രാവിലെ 10ന് സിവിൽ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഇ-മെയിൽ: kl01arch@cet.ac.in. ഫോൺ: 9447893024.

shortlink

Related Articles

Post Your Comments

Related Articles


Back to top button