Latest NewsKerala

എ.പി അബ്‌ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി.ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് എ.പി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീമിനും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാൻ പ്രവർത്തിക്കുമെന്ന് അബ്‌ദുള്ളക്കുട്ടി പറഞ്ഞു.ബിജെപി പാലമെന്ററി പാർട്ടി ഓഫീസിൽ വെച്ചാണ് അബ്‌ദുള്ളക്കുട്ടി അംഗത്വം സ്വീകരിച്ചത്.

ഒരു മുസൽമാൻ എന്ന നിലയിൽ ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്.എന്നെ സിപിഎമ്മും കോൺഗ്രസും പുറത്താക്കി .അതുകൊണ്ട് തന്നെ ഞാൻ നരേന്ദ്ര മോദിയുടെ പാതയിലൂടെ സഞ്ചരിക്കാൻ പോകുന്നു. നരേന്ദ്ര മോദിയുടെ കൈകളിൽ ന്യൂനപക്ഷ സമുദായം സുരക്ഷിതമാണ്. ബിജെപി ലോകരാജ്യങ്ങളിൽ അർഹമായ നേട്ടം കൈവരിച്ചുവെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം അബ്‌ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button