Latest NewsIndia

സ്വപ്‌നത്തില്‍ സര്‍പ്പരാജാവ്; പെണ്‍കുട്ടി പാമ്പിനെ വിവാഹം കഴിച്ചു

പലതരത്തിലുള്ള വിചിത്ര വിവാഹങ്ങള്‍ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ യുപിയില്‍ പ്രായപൂര്‍ത്തിപോലുമാകാത്ത ഒരു ചെറിയ പെണ്‍കുട്ടിയുടെ വിവാഹത്തെക്കുറിച്ച് കേട്ടാല്‍ ഞെട്ടും.

യുപിയിലെ ബാല്‍രാംപുര്‍ ജില്ലയിലെ കനക്പൂര്‍ ഗ്രാമത്തിലെ ദുര്‍ഗാവതി എന്ന ഈ പെണ്‍കുട്ടി സര്‍പ്പത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. നാഗലോകത്ത് നിന്ന് സ്ഥിരമായി നാഗരാജാവ് സ്വപ്‌നത്തില്‍ വരാറുണ്ടെന്നും തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചെന്നുമാണ് ദുര്‍ഗാവതി അവകാശപ്പെടുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ നെറ്റിയില്‍ സിന്ദൂരം കണ്ടൈന്നും ഈ പെണ്‍കുട്ടി പറയുന്നു.

പാമ്പിനെ വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന ദുര്‍ഗ രോഗബാധിതര്‍ക്ക് ഔഷധവും നിര്‍ദേശിച്ചുതുടങ്ങിക്കഴിഞ്ഞു. സര്‍പ്പരാജാവ് സ്വപ്‌നത്തില്‍ വന്ന് തനിക്കായി ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടെന്ന് ദുര്‍ഗാവതി പറഞ്ഞതോടെ നാഗത്തിനായി ഇവിടെ ക്ഷേത്രനിര്‍മാണവും തുടങ്ങിയിട്ടുണ്ട്. ദുര്‍ഗാവതിയുടെ അമ്മയും മറ്റ് ബന്ധുക്കളും മകളുടെ സ്വപന്ത്തില്‍ വിശ്വസിക്കുന്നവരാണ്. ഇക്കാര്യങ്ങളൊക്കെ കേട്ടറിഞ്ഞ ജില്ലാഭരണകൂടം അന്ധമായ ഇത്തരം വിശ്വാസങ്ങള്‍ക്കെതിരെ ചര്‍ച്ച നടത്താനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button