ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗാന്ധി-നെഹ്‌റു കുടുംബത്തിന് മാത്രമാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മറ്റ് നേതാക്കളെ കോണ്‍ഗ്രസ് അവഗണിച്ചു. നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അവഗണിച്ചു. പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ നേതാക്കളുടെ സംഭാവനകളെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല. പ്രണബ് മുഖര്‍ജിക്ക് ഭാരത് രത്‌ന നല്‍കിയത് ബി.ജെ.പി സര്‍ക്കാരാണെന്നും മോദി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേര് പറയാന്‍ പോലും കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നില്ല.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.ചരിത്ര നോതാക്കളെ മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്രസമര കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അതേ ഉത്സാഹമാണ് ഇപ്പോഴും വേണ്ടത്. അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കിയ കോണ്‍ഗ്രസിന് ആ കളങ്കം ഒരിക്കലും മായ്ക്കാനാവില്ല.
ഇപ്പോഴുള്ള പ്രതിപക്ഷത്തിന് ചവിട്ടി നില്‍ക്കാനുള്ള മണ്ണുമായുള്ള ബന്ധം നഷ്ടമായെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് മോഡി വിമര്‍ശിച്ചു. ആ കളങ്കം മായ്ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല. ജനാധിപത്യത്തിനേറ്റ പ്രഹരമാണ് അടിയന്തരാവസ്ഥ. കോണ്‍ഗ്രസിന് ഈ കളങ്കം മായ്ക്കാന്‍ ഒരിക്കലും കഴിയില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ നേരത്തെ തള്ളിയിരുന്നു.
ജനങ്ങളുടെ പ്രതീക്ഷയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകശക്തിയാക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പാവപ്പെട്ടവരുടെ സര്‍ക്കാരാണ്. ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയാണ് പ്രധാനം. പ്രധാനലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ പോരാടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനാണ് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് മുത്തലാഖ് ബില്ലിനെ പിന്തുണയ്ക്കണം. ബില്ലിനെ രാഷ്ട്രീയമായി കാണരുത്. മുത്തലാഖ് നിരോധനത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച് രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഷാ ബാനു കേസിലെ നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിക്കരുതെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
Post Your Comments