
വയനാട്: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥമൂലം യഥാര്‍ത്ഥ ഉപഭോക്താക്കളിലെത്തുന്നില്ലെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ ബാലകൃഷ്ണന്‍.സംസ്ഥാന സര്‍ക്കാറിന്റെയും കൃഷി ഭവനുകളിലെ ഏതാനും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് പദ്ധതി യഥാര്‍ത്ഥ ഉപഭോക്താക്കളില്‍ എത്താത്തതെന്ന് കെ സി ബാലകൃഷ്ണന്‍ ആരോപിച്ചു.
പ്രളയവും കൃഷിനാശവും കൊണ്ട് ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് കൈത്താങ്ങ് നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാന്‍ ആരെയും സമ്മതിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments