ടെഹ്‌റാന്‍ : ചാരപ്രവര്‍ത്തനത്തിലും ഇറാന്‍ തങ്ങളുടെ കഴിവും നൈപുണ്യവും ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തെളിയിച്ചു. അമേരിക്കന്‍ ചാര സംഘത്തിന്റെ രഹസ്യ നീക്കങ്ങള്‍ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം പൊളിച്ചടുക്കി. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് ഇറാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐഎയുടെ സൈബര്‍ നെറ്റ്വര്‍ക്കിലെ 16 പേരെയാണ് ഇറാന്‍ സേന പിടികൂടിയത്.
ഇറാനിലെ സാങ്കേതിക സംവിധാനങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടുവെന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് സിഐഎയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന 16 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാനിലെ വിവിധ കമ്പനികളിലെ മേധാവികളെ സ്വാധീനിച്ച് രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ക്കാന്‍ സിഐഎയുടെ സൈബര്‍ വിങ് നീക്കം നടത്തുന്നുണ്ട്. ഇക്കാര്യം നേരത്തെ കണ്ടെത്തിയ ഇറാന്റെ രഹസ്യാന്വേഷണ സംഘം കമ്പനികളില്‍ റെയ്ഡ് നടത്തി 16 മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments