ബെംഗുളൂരു: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റ പത്തൊമ്പതുകാരന് മരിച്ചു. കര്‍ണാടക തുമകൂരു സ്വദേശി കുമാറാണ് മരിച്ചത്. വായുവില്‍ മലക്കംമറിയുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കുമാര്‍ എട്ടു ദിവസങ്ങളായി ബെംഗുളൂരു വിക്ടോറിയ കോളേജില്‍ ചികിത്സയിലായിരുന്നു.
ഈ മാസം 15-നാണ് ടിക് ടോകില്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുമാറിന് പരിക്കേറ്റത്. സുഹൃത്തിന്റെ കൈകളില്‍ ചവിട്ടി വായുവിലൂടെ പുറകോട്ട് മലക്കംമറിയുന്ന വീഡിയോയാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തലകുത്തിവീണ കുമാറിന്റെ കഴുത്ത് മടങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം. പ്രദേശത്തെ നൃത്തസംഘത്തിലെ ഡാന്‍സറായ യുവാവ് ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്ത് പ്രശസ്തനായാല്‍ റിയാലിറ്റി ഷോയിലുള്‍പ്പെടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു.
Post Your Comments