സതാംപ്‌ടണ്‍: അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ജയം നേടി ബംഗ്ലാദേശ്. 62 റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 262 റണ്‍സ് മറികടക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞില്ല. 47 ഓവറില്‍ 200 റണ്‍സിനു പുറത്തായി.
Bangladesh win for the third time in #CWC19!
Not for the first time this tournament, Shakib Al Hasan is their star man ? #CWC19 | #BANvAFG | #RiseOfTheTigers pic.twitter.com/qGULklaNj3
— ICC Cricket World Cup (@cricketworldcup) June 24, 2019
ഷെൻവാരിയാണ്(പുറത്താകാതെ 49 ) അഫ്‌ഗാന്റെ ടോപ് സ്‌കോറർ. ഗുല്‍ബാദിന്‍ നൈബ് (47), റഹ്‌മത്ത് ഷാ(24), ഹഷ്‌മത്തുള്ള ഷാഹിദി(11), അസ്‌ഗാര്‍ അഫ്‌ഗാന്‍(20), മുഹമ്മദ് നബി(0), ഇക്രം അലി (11), നജീബുള്ള(23), റഷീദ് ഖാന്‍(2), ദൗളത് സദ്രാൻ(0) മുജീബ് ഉര്‍ റഹ്‌മാൻ(0)എന്നിവരാണ് പുറത്തായ താരങ്ങൾ. ബംഗ്ലാദേശിനായി ഷാക്കിബ് വിക്കറ്റുകൾ എറിഞ്ഞിട്ടപ്പോൾ മുസ്‌താഫിസുര്‍ രണ്ടും സൈഫുദ്ധീനും മൊസദേക്കും ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.
Bangladesh ? ➡️ 5️⃣th.#CWC19 | #RiseOfTheTigers pic.twitter.com/FyOijaBKDi
— ICC Cricket World Cup (@cricketworldcup) June 24, 2019
മുഷ്‌ഫീഖുറും (83), ഷാക്കിബു(51)മാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. തമീം ഇക്‌ബാല്‍(36), ലിറ്റണ്‍ ദാസ്(16), സൗമ്യ സര്‍ക്കാര്‍(3), മഹമുദുള്ള(27),മൊസദാക്ക് ഹൊസൈന്‍(35) എന്നിവർ പുറത്തായപ്പോൾ മുഹമ്മദ് സൈഫുദ്ധീന്‍(2) പുറത്താകാതെ നിന്നു. അഫ്‌ഗാനായി മുജീബ് ഉര്‍ റഹ്‌മാന്‍ മൂന്നും ഗുല്‍ബാദിന്‍ നൈബ് രണ്ടും ദൗലത്ത് സദ്രാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. കളിച്ച 7 മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
Post Your Comments