KeralaLatest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും പങ്ക് പുറത്തു വന്നതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഏറിയത്

കൊച്ചി: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും പങ്ക് പുറത്തു വന്നതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഏറിയത്. ബാലഭാസ്‌കറിന്റെ അപകടത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനായി ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാര്‍ ഉപയോഗിച്ചാണ് പുനരാവിഷ്‌കരണം നടത്തിയത്. ഫോറന്‍സിക് വിദഗ്ദ്ധരും അന്വേഷണ സംഘവും ഒരുമിച്ചാണ് പരിശോധന നടത്തുന്നത്. വാഹനത്തിന്റെ വേഗതയാണ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം ബാലഭാസ്‌കറിന്റെ കാര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button