CricketLatest News

ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം

ലണ്ടന്‍: ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും പിന്‍ബലത്തിലാണ് ഓസ്‌ട്രേലിയ 50 ഓവറിൽ 285 റണ്‍സ് എടുത്തത്. ന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് മൂന്നാം തവണയാണ് ഈ ലോകകപ്പില്‍ ഫിഞ്ച് -വാര്‍ണര്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്.

115 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് ഫിഞ്ച് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ചുറി തികച്ചത്. സ്റ്റീവ് സ്മിത്ത് 38 റണ്‍സും ഗ്ലെന്‍ മാക്‌സ് വെല്‍ 12 റണ്‍സും മാര്‍കസ് സ്‌റ്റോളിന്‍സ് 8 റണ്‍സും പാറ്റ് കമിന്‍സ് ഒരു റണ്ണും എടുത്ത് പുറത്തായി. അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ പുറത്താകാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button