ദുബായ്: വിവാഹത്തിലോ സ്വകാര്യ പാര്‍ട്ടിയിലോ സെല്‍ഫി എടുക്കുന്നതിന് പ്രശ്‌നമില്ലെന്നാണ് നാം കരുതാണ്. എന്നാല്‍ ഇനി യുഎഇയില്‍ സെല്‍ഫിയെടുക്കുന്നവര്‍ക്ക് പണികിട്ടും. സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇ അധികൃതര്‍. യുഎഇയില്‍ ഇനി അനുമതിയില്ലാതെ സെല്‍ഫിയെടുത്താല്‍ തടവും 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം.
സെല്‍ഫിയെടുക്കുമ്പോള്‍ അതില്‍ അപരിചിതരും പെടാം. പിന്നീട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുക്കുമ്പോള്‍ അത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാവുന്നതാണ്. മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുന്നത് യുഎഇയിലെ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നതിനാലാണ് സെല്‍ഫിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ ചടങ്ങുകളിലും മറ്റ് സ്വകാര്യ പരിപാടികള്‍ക്കിടയിലും വെച്ച് ചിത്രങ്ങള്‍ പകര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കേസുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകയ നൗറ സ്വാലിഹ് അല്‍ ഹജ്രി പറയുന്നു.
മനപൂര്‍വ്വമല്ലെങ്കില്‍ പോലും സെല്‍ഫിയെടുക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തി അതില്‍ പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അവര്‍ പറഞ്ഞു. ആളുകളുടെ സമ്മതമില്ലാതെ സെല്‍ഫി എടുക്കുന്നത് സൈബര്‍ കുറ്റകൃത്യ നിയമത്തിന് കീഴില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റവാളികള്‍ക്ക് ആറുമാസം തടവോ 500,000 ദിര്‍ഹത്തില്‍ കുറയാത്തതും ഒരു മില്യണ്‍ ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയും ചിലപ്പോള്‍ മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടിവരുമെന്ന് നിയമം പറയുന്നു.
Post Your Comments