ഇടുക്കി: പീരുമേട്ടില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. സി.ഐ ഉള്‍പ്പെടെ എട്ട് ഉദ്യാഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. നെടുങ്കണ്ടം സി.ഐയെ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റി. മരിച്ച രാജ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുമ്പാണ് നടപടി.
ഇടുക്കി, തൂക്കുപാലം ഹരിത തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറാ(49)ണു പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ, കഴിഞ്ഞ 21-നു പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. കസ്റ്റഡിയിലായ രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനില്‍ നാലു പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, രാജ്കുമാര്‍ ഈ വിവരം ഡോക്ടറോടു പറഞ്ഞുവെന്നും സൂചനയുണ്ട്.
Post Your Comments