ന്യൂ ഡല്‍ഹി: പട്ടാപ്പകല്‍ ബിജെപി നേതാവിന്റെ ഭാര്യയെ ആക്രമിച്ച് കവര്‍ച്ച. ഡല്‍ഹി പ്രതിപക്ഷ നേതാവായ വിജേന്ദര്‍ ഗുപ്തയുടെ ഭാര്യ ശോഭയാണ് കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ കവര്‍ച്ചയ്ക്കിരയായത്.
പണ്ഡാരറോഡിലെ വസതിയില്‍നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാറില്‍ പോകുകയായിരുന്ന ശോഭയുടെ കാറ് തടഞ്ഞു നിര്‍ത്തി അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നു. മാണ്ഡി ഹൗസിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. വാഹനത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതോടെ ഡ്രൈവറും സഹപ്രവര്‍ത്തകനും പുറത്തിറങ്ങി. ഇതിനിടെ ബൈക്കിലെത്തിയ സംഘം ശോഭയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയതായി ശോഭ അറിയിച്ചു. രാജ്യതലസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനാകാത്തെ ഡല്‍ഹി സര്‍ക്കാരിനെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ശോഭ രൂക്ഷമായി വിമര്‍ശിച്ചു.
Post Your Comments