പാറ്റ്ന: യു.പിക്ക് പിന്നാലെ ബീഹാറിലും ബി.ജെ.പി വിരുദ്ധ സഖ്യം പൊളിഞ്ഞു. ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ലോക്ദളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും ആര്.എസ്.എസ്.പിയും ഉള്‍പ്പെടുന്ന സഖ്യം തകര്‍ച്ചയിലേക്ക്. കോണ്‍ഗ്രസ് വിജയിച്ച ഒരു സീറ്റ് മാത്രമാണ് എന്‍.ഡി.എ ഇതര കക്ഷിക്ക് ലഭിച്ചത്. ഇതോടെ ഘടകകക്ഷികള്‍ പരസ്പരം കുറ്റപ്പെടുത്തലുമായി രംഗത്ത് വന്നു.
സി.പി.എമ്മിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയുടെ വിമര്‍ശനം. സി.പി.എമ്മിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായിപ്പോയി. ഇത് മനസിലാക്കാനുള്ള പാകത ആര്.ജെ.ഡി നേതൃത്വത്തിന് ഇല്ലെന്നും മാഞ്ചി പറഞ്ഞു. പ്രളയം വരുമ്പോള്‍ മൃഗങ്ങള്‍ ഒരുമിക്കുന്നത് പോലെയായിരുന്നു മഹാസഖ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി എല്ലാവരും അവരവരുടെ വഴിക്ക് പോകണമെന്നും മാഞ്ചി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടുമായി നിയസഭാ കക്ഷി നേതാവ് സദാനന്ദ് സിങ് രംഗത്ത് വരികയും ചെയ്തിരുന്നു. അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ഇനി ശ്രമിക്കേണ്ടതെന്നും സിങ് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സഖ്യം രൂപീകരിച്ചത്.
Post Your Comments