കോഴിക്കോട്: ഖത്തർ പൊലീസിനു സ്വർണ്ണക്കടത്തിനെക്കുറിച്ച് വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി. കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശേരി മജീദിനാണ് ഭീഷണി. സംഭവത്തെ തുടർന്ന് ഖത്തർ ജുവലറി ഉടമകൂടിയായ കൗൺസിലർ പൊലീസിൽ പരാതി കൊടുത്തു.
മജീദ് കൊടുവള്ളി നഗരസഭയിലെ ഇരുപത്തിനാലാം വാർഡിലെ കൗൺസിലറാണ്. നാട്ടിൽവന്നാൽ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടിൽ നിൽക്കാൻ കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും മജീദ് പറഞ്ഞു. ഖത്തറിൽ വിദേശികൾക്ക് പൊലീസിന്റെ അനുമതിയില്ലാതെ സ്വർണ്ണം വിൽക്കാൻ കഴിയില്ല. നിയമപരമല്ലാത്ത സ്വർണ്ണം വിൽക്കാൻ സഹായിക്കാത്തതിന്റെ പേരിലും, പൊലീസിനെ വിവരം അറിയിച്ചതുമാണ് ഭീഷണിയുടെ കാരണം.
“ഈ മേഖലയിൽ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും” എന്നാണ് ഫോണിൽ വിളിച്ച് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിക്ക് പരാതി നൽകുമെന്നും ഖത്തറിലുള്ള മജീദ്വ്യക്തമാക്കി.
Post Your Comments