ബെര്‍ലിന്‍: “നയാ പൈസയില്ല കൈയിൽ നയാ പൈസയില്ല”, മലയാളം വഴങ്ങുമെങ്കിൽ ഈ പാട്ടു പാടുന്ന അവസ്ഥയിലാണ് ഇപ്പോൾ ജര്‍മന്‍ ടെന്നീസ് ഇതിഹാസ താരം ബോറിസ് ബെക്കര്‍.
ബോറിസ് ബെക്കര്‍ തന്റെ ട്രോഫികള്‍ ലേലം ചെയ്യുന്നു. കടം വീട്ടാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് താരം ട്രോഫികള്‍ ലേലത്തിന് വെക്കുന്നത്. ബ്രിട്ടീഷ് സ്ഥാപനമായ വെയില്‍സ് ഹാര്‍ഡിയാണ് ഓണ്‍ലൈനില്‍ ട്രോഫികള്‍ ലേലം ചെയ്യുന്നത്. വിംബിള്‍ഡണിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ബോറിസ് ബെക്കര്‍. 17ാം വയസിലാണ് വിംബിള്‍ഡണ്‍ ജേതാവാകുന്നത്. തുടര്‍ന്ന് നിരവധി കിരീടങ്ങള്‍ ബെക്കര്‍ സ്വന്തം പേരില്‍ ചേര്‍ത്തു. 2017ല്‍ ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
ബിസിനസിലെ തിരിച്ചടികളാണ് താരത്തെ കടക്കെണിയിലാക്കിയത്. മെഡലുകളും കിരീടങ്ങളും വാച്ചുകളും ഫോട്ടോഗ്രഫുകളും ഉള്‍പ്പടെ 82 വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ജൂലൈ 17 വരെ ലേലത്തില്‍ ഇവ ലഭ്യമാകും.
Post Your Comments