Latest NewsCricket

വിന്‍ഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ ഈ താരങ്ങൾക്ക് വിശ്രമം

ലണ്ടന്‍: വിന്‍ഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ വിരാട് കൊഹ്‌ലിക്കും ബുംറയ്ക്കും വിശ്രമം നൽകാൻ തീരുമാനം. ലോകകപ്പ് കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ പോലും അവസരമില്ലാതെയാണ് മത്സരങ്ങൾ വരുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങള്‍. ഇത്രയും മത്സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാലാണ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ തീരുമാനിച്ചത്. ഇന്ത്യ ലോകകപ്പില്‍ ഫൈനലിലെത്തിയാല്‍ ഇരുവരെയും കൂടാതെ മറ്റ് ചില മുതിര്‍ന്ന താരങ്ങള്‍ക്കും വിശ്രമം നൽകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button