ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സമയം മാറുന്നു. റൂട്ടുകള്‍ പുന: ക്രമീകരിയ്ക്കുന്നു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പുനഃക്രമീകരണം ജൂലൈ 5 മുതല്‍ നടപ്പാക്കിയേക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ബസുകളാണ് ക്രമപ്പെടുത്തുന്നത്. ഉത്തര കേരളത്തില്‍ ടൗണ്‍ ടു ടൗണ്‍, പോയിന്റ് ടു പോയിന്റ് ബസുകളുടെ പുനഃക്രമീകരണം രണ്ടാംഘട്ടമായി നടപ്പാക്കും.
മുന്‍പ് നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച തീരുമാനമാണ് മാറ്റങ്ങളോടെ നടപ്പാക്കുക. പുതിയ ക്രമീകരണം വന്നാല്‍ 2 ജില്ലകള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ 10 മിനിറ്റ് ഇടവേളകളില്‍ ഉണ്ടാകും. കൂടുതല്‍ ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയത്തിലാണ് അവസാനഘട്ട തീരുമാനം വരാനുള്ളത്. 30 മിനിറ്റ്, 45 മിനിറ്റ് ഇടവേളകളാണ് ചര്‍ച്ചയില്‍ ഉള്ളത്.
Post Your Comments