ന്യൂഡൽഹി: രാജ്യത്ത് പാപ്പരാത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായി ജെറ്റ് എയർവെയ്സ്. എയര്വേസിനെതിരെയുളള പാപ്പരാത്ത നിയമ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 20 ന് ജെറ്റിന്റെ 26 വായ്പദാതാക്കള്‍ സമര്‍പ്പിച്ച ഇന്‍സോള്‍വന്‍സി ഹര്‍ജിയെ തുടര്‍ന്ന് നാഷണല്‍ കമ്പനി ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന്റേതാണ് നടപടി. ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ പല വിമാന കമ്പനികളും മുന്നോട്ടുവന്നെങ്കിലും അതിന്റെ നടപടികള്‍ പൂര്‍ണമായില്ല.
പാപ്പരാത്ത നിയമപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 180 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട ദേശീയ പ്രാധാന്യം കണക്കിലെടുത്ത് വീണ്ടെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 90 ദിവസമാണ് റെസല്യൂഷന്‍ പ്രൊഫഷണലിന് അനുവദിച്ചിട്ടുളളത്.
Post Your Comments