Latest NewsIndia

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികമാഘോഷിച്ച് സൈന്യം

ഗ്വാളിയര്‍: കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ടൈഗര്‍ ഹില്‍ ആക്രമണത്തിന്റെ പുനരാവിഷ്‌കരണം. ഗ്വാളിയര്‍ എയര്‍ ബേസിലെ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യാണ് യുദ്ധവിജയസ്മരണയ്ക്കായി ആക്രമണം പുന:സൃഷ്ടിക്കുകയും ‘ഓപ്പറേഷന്‍ വിജയ്’ സമയത്ത് ഉപയോഗിച്ച വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തത്.

1999 ലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ വിജയ് എന്ന കാര്‍ഗില്‍ യുദ്ധവിജയം. ഇതിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സൈന്യം രാജ്യത്തുടനീളം ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജൂലൈ 25 മുതല്‍ 27 വരെയാണ് രാജ്യവ്യാപകമായി ആഘോഷങ്ങള്‍ നടക്കുന്നത്.

മെയ് 28 ന് കാര്‍ഗില്‍ യുദ്ധവിദഗ്ധന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പാകിസ്ഥാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മി -17 ഹെലികോപ്റ്ററിലുണ്ടായിരുന്ന ഐഎഎഫ് ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സര്‍സാവ ബേസില്‍ നടന്ന ചടങ്ങിലായിരുന്നു വ്യോമ സല്യൂട്ട് നടത്തി ധനോവ ആദരാഞ്ജലി അര്‍പ്പിച്ചത്. 14 കോര്‍പ്‌സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ വൈ കെ ജോഷി, വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ ആര്‍ നമ്പ്യാര്‍ എന്നിവരും ടീമില്‍ അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button