ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത സഹോദരങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. ഡല്‍ഹിയിലെ അമര്‍ കോളനിയിലാണ് നാല് ദിവസം തുടര്‍ച്ചയായി 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ജോലി തേടി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിക്കാണ് ഈ ദുരന്തം സംഭവിച്ചത്. ജൂണ്‍ 16 ന് കാണ്‍പൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി ദില്ലിയിലെത്തി. ഒരു ദിവസം നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ താമസിച്ച യുവതി പിറ്റേന്ന് ജോലി തേടി ലജ്പത് നഗറിലെത്തി.
ലജ്പത് നഗറില്‍ ചായക്കട നടത്തുന്ന ആള് യുവതിക്ക് വീട്ട് ജോലി നല്‍കാമെന്ന് വാക്ക് നല്കി. അന്ന് ചായക്കടയില്‍ ജോലി ചെയ്തു. വൈകീട്ടോടെ യുവതിയെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ വെച്ച് ചായക്കടക്കാരന്റെ രണ്ടു മക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. തുടര്‍ച്ചെ നാലു ദിവസം ഇരുവരും ചേര്‍ന്ന് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇരുവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഓടി രക്ഷപ്പെട്ട യുവതി അയല്‍വാസികളുടെ അടുത്ത് അഭയം തേടിയതോടെയാണ് പീഡനം പുറംലോകമാറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളായ ശത്രുന്ദയെയും ഭരതിനെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും കടുത്ത ശിക്ഷ തന്നെ വാങ്ങികൊടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments