തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതിയുടെ വിധി ഇന്ന്. തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ മുംബൈ പൊലീസ് ഏതാനും ദിവസം മുന്‍പ് ആരംഭിച്ചെങ്കിലും ബിനോയിയുടെ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നതിനാല്‍ അതുണ്ടായിട്ടില്ല. ഉച്ചയ്ക്കു ശേഷം രണ്ടേമുക്കാലിനാണ് കേസ് കോടതി പരിഗണിക്കുക.
യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ തേടികേരളത്തില്‍ പോയ മുംബൈ പൊലീസ് സംഘം തിരിച്ചെത്തി. തിരച്ചില്‍ നടത്തിയ കേന്ദ്രങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം കൈമാറി. കൃത്യമായ തെളിവുകളുണ്ടെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്നുമാണ് വെള്ളിയാഴ്ച ജാമ്യാപേക്ഷയെ എതിര്‍ത്ത പബ്ലിക് പ്രോസിക്യൂട്ടര്‍ കേശവ് സാലുങ്കെ കോടതിയില്‍ വാദിച്ചത്. എന്നാല്‍, പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നുമായിരുന്നു ബിനോയിയുടെ അഭിഭാഷകന്റെ നിലപാട്.
എന്നാല്‍ യുവതി നല്‍കിയ പരാതിയില്‍ അവരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നിര്‍ണായകമായേക്കാം. 2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേര്‍ത്തു തന്റെ പേരുപരിഷ്‌കരിക്കുകയും ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി പത്രപരസ്യം നല്‍കുകയും ചെയ്തിരുന്നു. തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ പാസ്‌പോര്‍ട് കണ്ടുകെട്ടുകയും ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാം. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ തന്റെ പേരു തെറ്റായി ചേര്‍ത്തതാണെന്നു ബിനോയ് പരാതി നല്‍കിയിട്ടില്ല. ഇതെല്ലാം തന്നെ ബിനോയിക്കെതിരായ ശക്തമായ തെളിവുകളാണ്.
Post Your Comments