ഞങ്ങള്‍ ഏതായാലും തോറ്റു പുറത്തായി, എന്നാലിനി നിങ്ങളെയും ഞങ്ങള്‍ പുറത്താക്കും, ബംഗ്ലാദേശിന് അഫ്ഗാന്‍ നായകന്‍ ഗുല്‍ബദിന്‍ നെയ്ബിന്റെ മുന്നറിയിപ്പാണിത്. ബംഗ്ലാദേശിനെ ജയിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഞങ്ങളോട് കൂടെ നിങ്ങളും പുറത്തുവരേണ്ടിവരുമെന്നാണ് അഫ്ഗാന്‍ നായകന്‍ പറയുന്നത്.
വ്യക്തമായി പറഞ്ഞാല്‍ ജയിക്കാന്‍ തന്നെയാണ് അഫ്ഗാന്‍ ഇന്നിറങ്ങുന്നതെന്ന്. ഇന്ന് തോറ്റാല്‍ ബംഗ്ലാദേശിന്റെ വഴിയും ഏറെക്കുറെ അടയും. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നായി ടീം എന്ന നിലയില്‍ ഞങ്ങള്‍ മെച്ചപ്പെട്ടെന്നും അഫ്ഗാന്‍ നായകന്‍ പറയുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
പോയിന്റ്പട്ടികയില്‍ ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്. അഫ്ഗാന്റെ സ്പിന്‍ നിര ഇന്ത്യയെ വീഴ്ത്തിയെങ്കിലും ജയിക്കാനായില്ല. ഈ സ്പിന്‍ ഡിപാര്‍ട്മെന്റില്‍ തന്നെയാണ് അഫ്ഗാന്‍ നായകന്റെ പ്രതീക്ഷകളത്രയും. വാര്‍ത്താസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. ഇന്നാണ് ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്താന്‍-ബംഗ്ലാദേശ് മത്സരം. ബംഗ്ലാദേശിന് ജയിച്ചാല്‍ മുന്നേറാമെങ്കിലും അഫ്ഗാനിസ്താന് ജയിച്ചിട്ടും കാര്യമില്ല.നിലവില്‍ പോയിന്റ് ടേബിളില്‍ അവസാനക്കാരാണ് അഫ്ഗാനിസ്താന്‍.
Post Your Comments