KeralaLatest News

വെള്ള സ്റ്റിക്കര്‍ പുറത്തൊട്ടിച്ച് ഡ്രൈവര്‍ ബസ് ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കി; മോട്ടോർ വാഹന വകുപ്പിന്റെ പിടി വീണു

തിരുവനന്തപുരം: വാഹനങ്ങളുടെ അകത്തുള്ള പരസ്യങ്ങളും മറ്റും മറയ്ക്കുന്നതിന് പുറം ബോഡിയില്‍ സ്റ്റിക്കര്‍ പതിച്ചാകും പലപ്പോഴും മോട്ടോർ വാഹന പരിശോധനയ്ക്ക് ബസുകള്‍ ഹാജരാക്കുക. അകത്തുള്ള പരസ്യങ്ങളും മറ്റും മറയ്ക്കുന്നതിനാണ് ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത്. ഇത്തരത്തില്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കിയ ബസ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായി.

സംഭവം പിടിക്കപ്പെട്ടതോടെ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അനുവദനീയമല്ലാത്ത തരത്തിലുള്ള ചിത്രങ്ങള്‍ പതിച്ച ബസാണ് വെള്ള സ്റ്റിക്കര്‍ പുറത്തൊട്ടിച്ച് ഡ്രൈവര്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കിയത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പുറത്തുള്ള വെള്ള സ്റ്റിക്കര്‍ കീറി നോക്കിയപ്പോഴാണ് ബസിന്‍റെ യഥാര്‍ത്ഥ രൂപം വ്യക്തമായത്. തമിഴകത്തെ സൂപ്പര്‍ നായകന്‍മാരുടെ പോസ്റ്ററുകളായിരുന്നു അകത്ത് പതിപ്പിച്ചിരുന്നത്.

ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ചിത്രങ്ങള്‍ നീക്കം ചെയ്യണ്ടിവരും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തതായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത്ചന്ദ്രന്‍ വ്യക്തമാക്കി. ആകര്‍ഷണീയമായ ചിത്രം പതിപ്പിക്കുന്നത് റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയെ ബാധിക്കുമെന്നതിനാലാണ് ഇത്തരത്തിലുള്ള വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button