ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയ മലയാളി നടന്‍ ഇന്ദ്രന്‍സ് അവിടെ ഉണ്ടാകുന്ന ഓരോ സംഭവങ്ങളും തന്റെ ആരാധകര്‍ക്കു വേണ്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അവിടെ തനിക്കുണ്ടായൊരു വ്യത്യസ്ത അനുഭവം വീഡിയോ സഹിതെ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു റെസ്റ്റോറന്റില്‍ എത്തിയ തന്നെ അവിടുത്തെ ജീവനക്കാരന്‍ ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്നതാണ് വീഡിയോ. ”പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ” – എന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
https://www.facebook.com/indrans.actor/videos/349544385755234/
സംവിധായകന്‍ ഡോ. ബിജുവും സക്കരിയ മുഹമ്മദും ഇന്ദ്രന്‍സിനൊപ്പമുണ്ട്. മേളയില്‍ സ്യൂട്ട് ധരിച്ച് എത്തിയ ഇന്ദ്രന്‍സിന്റെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങള്‍ എന്ന ചിത്രന് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നമേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍.
Post Your Comments