
വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിൽ പുതിയ മാറ്റങ്ങൾ. യൂട്യൂബിന്റെ കമന്റ് ബോക്സിലാണ് മാറ്റങ്ങൾ വരുന്നത്. യൂട്യൂബ് ആപ്പുകളില്‍ കമന്റ് ബോക്സ് പ്രത്യേക പേജിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. വീഡിയോ കഴിഞ്ഞാല്‍ ഉടന്‍ തന്നെ കമന്റ് ബോക്സിലെ ഒരു കമന്റ് കാണിക്കുന്നതായിരിക്കും പുതിയ രീതി. നിലവിൽ വീഡിയോകള്‍ക്ക് അടിയിലേക്ക് നീങ്ങിയാൽ മാത്രമേ കമന്റ് കാണാൻ കഴിയുകയുള്ളു. ഇതില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജിലേക്ക് പോയി മുഴുവന്‍ കമന്റ്സും കാണാം.
Post Your Comments