സതാംപ്‌ടണ്‍: അഫ്‌ഗാനിസ്ഥാനെതിരെ വിജയം നേടിത്തന്ന ബൗളര്‍മാരെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ബൗളര്‍മാര്‍ അവിസ്‌മരണീയ പ്രകടനം കാഴ്‌ചവെച്ചു എന്നാണ് മത്സരശേഷം കോഹ്ലി വ്യക്തമാക്കിയത്. പേസര്‍മാരായ മുഹമ്മദ് ഷമിയുടെ ഹാട്രിക്കിലും ബുമ്രയുടെ തകര്‍പ്പന്‍ ബൗളിംഗിലുമാണ് ഇന്ത്യ വിജയം നേടിയത്.
അവസാന ഓവറില്‍ ഷമിക്ക് അനായാസം പ്രതിരോധിക്കാനുള്ള റണ്‍സ് ലഭിച്ചു. ചാഹലിനെ ഉപയോഗിച്ച രീതിയും ഗുണം ചെയ്‌തു. ജയം മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനമായെന്നും കോഹ്ലി പറയുകയുണ്ടായി. തങ്ങളുടെ പദ്ധതികളെല്ലാം പാളിയെന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ തങ്ങളുടെ വരുതിക്ക് വന്നപ്പോള്‍ അവസാന പന്തുവരെ പോരാടാന്‍ ടീമിനായി. നിര്‍ണായകമായ 49-ാം ഓവര്‍ ബുമ്രയെ ഏല്‍പിച്ചത് നിര്‍ണായകമായെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Post Your Comments