രണ്ട് കാലുകളും നഷ്ടമായ ആമയ്ക്കായി വീൽ ചെയർ ഒരുക്കി ഉടമസ്ഥ. സാന്ദ്രാ ട്രെയ്ലര്‍ എന്ന യുവതിയാണ് പെഡ്രോ എന്ന തന്റെ ആമയ്ക്കായി വീൽ ചെയർ തയ്യാറാക്കി നൽകിയത്. സാന്ദ്രാ ട്രെയ്ലര്‍ ദത്തെടുക്കുമ്പോള്‍ പെഡ്രോയ്ക്ക് മൂന്ന് കാലുകാലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇടയ്ക്ക് പെഡ്രോയെ മുറ്റത്ത് നിന്നും കാണാതായി. പിന്നീട് തിരിച്ച് വന്നപ്പോൾ പിന്നിൽ ഒരു കാല് കൂടി നഷ്ടമായിരുന്നു. തുടർന്ന് ചികിത്സക്കായി സാന്ദ്ര, പെഡ്രോയെയും കൂട്ടി അമേരിക്കയിലെ ലൂസിയാന സര്‍വകലാശാലയുടെ കീഴിലുളള സ്‌കൂൾ ഓഫ് വെറ്ററിനറി മെഡിസിൻ ആശുപത്രിയിലെത്തിയിലെത്തിയെങ്കിലും കാലുകൾ വച്ച് പിടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ കാലുകൾക്ക് പകരമായി പെഡ്രോയുടെ പിന്നില്‍ ചക്രങ്ങള്‍ ഒട്ടിച്ച് വെക്കാമെന്നും ഡോക്ടർമാർ പറയുകയുണ്ടായി. ഇതേ തുടർന്ന് പെഡ്രോയുടെ ശരീര ഭാരത്തിന് അനുസരിച്ച് ഭാരം കുറഞ്ഞ ഉപയോഗപ്രദമായ ചക്രം ഉണ്ടാക്കി പിൻകാലുകൾക്ക് പകരമായി ഒട്ടിക്കുകയായിരുന്നുവെന്ന് സ്‌കൂൾ ഓഫ് വെറ്ററിനറി മെഡിസിനിലെ കമ്മ്യൂണിക്കേഷൻസ് മാനേജർ ജിഞ്ചർ ഗട്ട്നർ പറയുന്നു.
Meet Pedro the ?. He’s rolling through life thanks to doctors and students at @LSUVetMed.
More: https://t.co/5u9MnddlDo#FiercefortheFuture pic.twitter.com/ToYnF08L6T— LSU (@LSU) June 20, 2019
Post Your Comments