പത്തനംതിട്ട: ശബരിമല റോപ് വേ നിര്‍മ്മാണം മുളയിലേ നുള്ളി വനംവകുപ്പ്. റോപ് വേക്ക് തൂണുകള്‍ നിറുത്താന്‍ മണ്ണ് പരിശോധനയ്ക്ക് നാലിഞ്ച് ആഴത്തില്‍ കുഴിയെടുക്കാന്‍പോലും അനുമതി നല്‍കിയിട്ടില്ല. പമ്പ മണല്‍പ്പുറത്ത് റോപ് വേ സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള മണ്ണ് പരിശോധനയ്ക്ക് മാത്രമാണ് കുഴിയെടുക്കാന്‍ അനുമതി ലഭിച്ചത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട ശബരിമല കാടുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടി വനംവകുപ്പിന് ദേവസ്വം ബോര്‍ഡ് പല തവണ കത്തുനല്‍കിയിരുന്നു. പദ്ധതി നടപ്പാക്കാന്‍ കൊല്‍ക്കത്തയിലെയും അഹമ്മദാബാദിലെയും കമ്പനികളുമായി ധാരണപത്രം ഒപ്പിട്ടിരുന്നതുമാണ്. പമ്പ മുതൽ സന്നിധാനം വരെ 2.9 കിലോമീറ്ററില്‍ 14 ഇടങ്ങളില്‍ കോണ്‍ക്രീറ്റ് അടിത്തറയൊരുക്കി റോപ് വേക്ക് തൂണുകള്‍ സ്ഥാപിക്കാൻ മരം മുറിക്കേണ്ടതുണ്ട്. എന്നാൽ വനംവകുപ്പ് അനുമതി നൽകാതിരുന്നാൽ ഇത് സാധ്യമാകില്ല.
Post Your Comments