ആലപ്പുഴ: രണ്ടാം കൃഷിക്ക് സമയമായിട്ടും കുട്ടനാട്ടില്‍ പമ്പിങ്ങ് ആരംഭിച്ചില്ല. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. തൈയ്യല്‍കായലിന് സമീപമുള്ള ചിറയിലെ 22 വീടുകളും രണ്ടാഴ്ചയായി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പമ്പിങ് അടിയന്തരമായി നടത്തിയില്ലെങ്കില്‍ പ്രദേശത്തുനിന്ന് മാറിനില്‍ക്കേണ്ട സ്ഥിതിയിലാണ് കുടുംബങ്ങള്‍.
ആലപ്പുഴ, കൈനകരി കൃഷി ഭവന്‍ പരിധിയിലുള്ള തൈയ്യല്‍ കായല്‍, കന്നിട്ട പാടശേഖരങ്ങളിലും സമീപത്തെ മറ്റ് മൂന്ന് പാടശേഖരങ്ങളിലുമാണ് ഭീഷണിയുള്ളത്. ഇവിടെ പമ്പിങ്ങ് ഇത് വരെ ആരംഭിച്ചിട്ടില്ല. കാലവര്‍ഷം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇത് കൃഷിയെ സാരമായി ബാധിക്കും. കായല്‍ പാടശേഖരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റിടങ്ങളില്‍ രണ്ടാം കൃഷിയുടെ വിത പുരോഗമിക്കുകയാണ്.
കുട്ടനാട്ടില്‍ 6480 ഹെക്ടറിലാണ് ഇക്കുറി രണ്ടാംകൃഷി. ചമ്പക്കുളം എഡിഎയുടെ പരിധിയില്‍ മാത്രം 5660 ഹെക്ടറില്‍ കൃഷിയുണ്ട്. ഇതില്‍ 1200 ഹെക്ടറിലെ വിത പൂര്‍ത്തിയായി. ജില്ലയില്‍ ഇത്തവണ 10,500 ഹെക്ടറില്‍ രണ്ടാം കൃഷിയിറക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലായ് 15-ഓടെ വിത പൂര്‍ത്തിയാക്കും. തൈയ്യല്‍കായലില്‍ വെള്ളം പൂര്‍ണമായും കയറി കൃഷിയൊരുക്കങ്ങള്‍ നിലച്ചിരിക്കുകയാണ്. കന്നിട്ടയിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാടശേഖരത്തെ മോട്ടോറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി 10 ദിവസത്തിനകം പമ്പിങ് നടത്തണമെന്ന് നേരത്തെ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments