ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പഴയകാല ഫോട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റേതാണെന്ന് പാക് പ്രധാനമന്ത്രിയുടെ സഹായി. സച്ചിന്റെ ചെറുപ്പകാലത്തെ ചിത്രം ഇമ്രാന്‍ഖാന്റേതാണൈന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് നഈം ഉല്‍ ഹഖാണ് വിവാദത്തിലായത്. കഴിഞ്ഞ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫോട്ടോ ‘പിഎം ഇംമ്രാന്‍ ഖാന്‍ 1969’ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റിനെ തുടര്‍ന്ന് നഈം ഉല്‍ ഹഖിനെതിരെ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു.
ഇങ്ങനെയാണെങ്കില്‍ വിരാട് കോഹ്ലിയുടെ ചെറുപ്പകാലത്തെ ചിത്രം ഇന്‍സമാം ഉള്‍ ഹഖ് 1976 എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുമല്ലോ എന്നായിരുന്നു ഒരു ആരാധകന്‍ ഇതിന് കമന്റ് ഇട്ടത്. പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് യൂസുഫ്, യൂനിസ് ഖാന്‍ എന്നിവരുടെ ചിത്രത്തിന് താഴെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി 1987 എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സമാനമായി നിരവധി കമന്റുകളാണ് ഈ ട്വീറ്റിന് വന്നത്. വിഖ്യാത ഇന്ത്യന്‍ കവി രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റെ പേരിലാക്കി ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും വിവാദത്തില്‍പ്പെട്ടിരുന്നു. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ പാക് ടീമംഗങ്ങള്‍ നേരിടേണ്ടി വന്നതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തില്‍ ഒരു വിവാദം ഉയരുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍ റൗണ്ടറായിരുന്ന ഇമ്രാന്‍ ഖാന്‍ 1971 മുതല്‍ 1992 വരെ ഏകദേശം 21 വര്‍ഷത്തോളം പാകിസ്താന് വേണ്ടി കളിച്ചു.
PM Imran Khan 1969 pic.twitter.com/uiivAOfszs
— Naeem ul Haque (@naeemul_haque) June 21, 2019
Post Your Comments