Latest NewsEducationEducation & Career

വെറ്റിനറി സര്‍വകലാശാലയില്‍ അവസരം; വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എ)റഗുലര്‍ പ്രോഗ്രാമുകള്‍

പിഎച്ച്ഡി: വെറ്ററിനറി/ബയോ/ഡെയറി സയന്‍സ് തുടങ്ങിയ മേഖലകളിലെ 29 വിഷയങ്ങള്‍
പിജി : എംവിഎസ്സി (20 വിഷയങ്ങള്‍), എംടെക് (3 വിഷയങ്ങള്‍), എംഎസ് (വൈല്‍ഡ് ലൈഫ് സ്റ്റഡീസ്), എംഎസ്സി (6 വിഷയങ്ങള്‍), പിജി ഡിപ്ലോമ (4 വിഷയങ്ങള്‍)
യുജി : ബിവിഎസ്സി എഎച്ച് (കേരള എന്‍ട്രന്‍സ് / വെറ്ററിനറി കൗണ്‍സില്‍ വഴി പ്രവേശനം), ബിടെക് ഡെയറി ടെക് (കേരള എന്‍ട്രന്‍സ് / ഐസിഎആര്‍ വഴി പ്രവേശനം), ബിടെക് ഫുഡ് ടെക് (കേരള എന്‍ട്രന്‍സ് വഴി പ്രവേശനം), ബിഎസ്സി പൗള്‍ട്രി പ്രൊഡക്ഷന്‍ ബിസിനസ് മാനേജ്‌മെന്റ് (വെറ്ററിനറി സര്‍വകലാശാലാ എന്‍ട്രന്‍സ് വഴി പ്രവേശനം

ഡിപ്ലോമ കോഴ്‌സുകളില്‍ 4 വിഷയങ്ങളാണുള്ളത്.

ബി) വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍

പിജി ഡിപ്ലോമ : 9 വിഷയങ്ങള്‍
ഡിപ്ലോമ : 4 വിഷയങ്ങള്‍
പിജി സര്‍ട്ടിഫിക്കറ്റ് : 5 വിഷയങ്ങള്‍

പ്രവേശനവിജ്ഞാപനം, പ്രോസ്‌പെക്റ്റസ്, ഓണ്‍ലൈന്‍ അപേക്ഷാസൗകര്യം എന്നിവ വെബ് സൈറ്റിലെ ‘അഡ്മിഷന്‍’ ലിങ്കില്‍ നിന്നും ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം ഈ മാസം 30 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 209260 എന്ന നമ്പറില്‍ ബന്ധപ്പെടാം. വെബ്‌സൈറ്റ്: www.kvasu.ac.in. വിലാസം: Kerala Veterinary & Animal Sciences University, Pookode, Lakkidi, Wayanad – 673 576. ഇ-മെയില്‍ : dar@kvasu.ac.in.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button