സതാംപ്‌ടണ്‍: ലോകകപ്പില്‍ അഫ്‌ഗാനെതിരെ ത്രസിപ്പിക്കുന്ന ജയത്തിലൂടെ ചരിത്രനേട്ടവുമായി ഇന്ത്യ. ലോകകപ്പ് ചരിത്രത്തില്‍ 50 ജയങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീം എന്ന റെക്കോർഡാണ് ഇന്ത്യ നേടിയത്. 67 ജയങ്ങൾ നേടിയ ഓസ്‌ട്രേലിയയും 52 ജയം നേടിയ ന്യൂസീലന്‍ഡുമാണ് ഇന്ത്യയ്ക്ക് മുന്നിൽ. 45 ജയങ്ങളുമായി ഇന്ത്യയ്ക്ക് പിന്നാലെ ഇംഗ്ലണ്ടും ഉണ്ട്.
സതാംപ്‌ടണില്‍ അഫ്‌ഗാനെതിരെ അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്കില്‍ 11 റൺസിനാണ് ഇന്ത്യ വിജയം നേടിയത്. വിരാട് കോലി(67), കേദാര്‍ ജാദവ്(52) ,രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് താരങ്ങളുടെ സ്‌കോർ.
Post Your Comments