തിരുവനന്തപുരം: ബാങ്കേഴ്‌സ് സമിതിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതെയന്ന് മന്ത്രി ആരോപിച്ചു. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൃഷി ഭൂമിയായി വയല്‍ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടും ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു.
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമുണ്ടാകില്ലെന്ന് വ്യക്തമാക്കി ബാങ്കേഴ്‌സ് സമിതി രംഗത്തെത്തിയിരുന്നു. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്‌സ് സമിതി പരസ്യം നല്‍കിയത്. വായ്പകള്‍ കുടുശ്ശികയായാല്‍ തിരിച്ചുപിടിക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ എടുക്കുന്നതെന്നും ബാങ്കേഴ്‌സ് സമിതി പരസ്യത്തില്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കേഴ്‌സ് സമിതിക്കെതിരെ വിമര്‍ശനവുമായി മന്ത്രി രംഗത്തെത്തിയത്.
Post Your Comments