Latest NewsIndia

വീണ്ടും ജയിൽചാട്ടം, രക്ഷപ്പെട്ടത് കൊടും കുറ്റവാളികൾ; പോലീസിന്റെ തിരച്ചിൽ തുടരുന്നു

മധ്യപ്രദേശ്: നീമച്ചിലെ കനവാതി സബ്ജയിലിൽ നിന്ന് കൊടും കുറ്റവാളികളായ നാലു തടവുകാർ ജയിൽ ചാടി. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കു വിചാരണ നേരിടുന്ന തടവുകാരാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ഇവരിൽ രണ്ടു പേർ മധ്യപ്രദേശ് സ്വദേശികളും രണ്ടു പേർ രാജസ്ഥാൻ സ്വദേശികളുമാണ്.
സെല്ലിന്റെ ഇരുമ്പു വാതിൽ അറുത്തുമാറ്റി 22അടി ഉയരമുള്ള മതിലിൽ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവർ കടന്നു കളഞ്ഞത്. ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നർ സിങ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാൽ, കൊലപാതകക്കേസിൽ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു ജോയി ചാടിയത്.

രാജസ്ഥാൻ അതിർത്തിയിലും അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികവും അധികൃതർ പ്രഖ്യാപിച്ചു. അടുത്തിടെ തടവുകാരെ സന്ദർശിക്കാൻ വന്നവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button