അമേത്തി: രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായിരുന്ന അമേത്തിയിലെ ചരിത്രവിജയത്തിന് പിന്നാലെ അമേത്തി സന്ദർശിച്ച കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ പ്രഖ്യാപനം രാഷ്ട്രീയ എതിരാളികളെ ശരിക്കും ഞെട്ടിച്ചു. മണ്ഡലത്തിൽ സ്വന്തമായി ഒരു വീടുവെക്കാൻ ഒരുങ്ങുകയാണ് സ്മൃതി ഇറാനി. ഇതിനായി സ്ഥലവും കണ്ടെത്തി കഴിഞ്ഞു. ഉടൻ തന്നെ അമേത്തിയിലേക്ക് താമസം മാറും. സ്മൃതി ഇറാനി വ്യക്തമാക്കി.
ഗൌരിഗഞ്ചിന് സമീപത്തായിരിക്കും സ്മൃതി ഇറാനിയുടെ വീട് ഉയരുക. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രിയുടെ തുറന്നു പറച്ചിൽ. 15 വർഷം അമേത്തിയിലെ എം.പിയായിരുന്ന രാഹുൽ ഗാന്ധിക്ക് ചെയ്യാനാകാത്ത കാര്യമാണിത്. ഇതിലൂടെ താൻ അമേത്തിക്കാർക്കൊപ്പമാണെന്ന പ്രഖ്യാപനമാണ് സ്മൃതി ഇറാനി നടത്തിയത്.
ഇനി മുതൽ അമേത്തിയിലായിരിക്കും തന്‍റെ സ്വന്തം വീടെന്നും, വോട്ടർമാർക്ക് തന്നെ ഇവിടെവന്ന് സന്ദർശിക്കാവുന്നതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. താൻ നടപ്പാക്കുന്ന ക്ഷേമപദ്ധതികളിൽനിന്ന് രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തവരെ ഒരുകാരണവശാലും തഴയില്ലെന്നും അവർ വ്യക്തമാക്കി.
Post Your Comments