ജോലി ചെയ്യുന്ന ബാങ്കില്‍ നിന്നും 600 മില്യണ്‍ ദിര്‍ഹവുമായി നാടുവിടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടു.അബുദാബിയിലാണ് സംഭവം.
15,000 ദിര്‍ഹത്തിന്റെ ചെക്ക് കേസ് നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിന് നിരോധനമുണ്ടായിരുന്നു. എന്നാല്‍ ഇത് ഒത്തു തീര്‍പ്പാക്കിയ ശേഷം തൊട്ടടുത്ത ദിവസം തന്നെ ബാങ്കില്‍ നിന്നും മോഷ്ടിച്ച കാശുമായി കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിക്കപ്പെട്ടത്.
അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ ഇയാള്‍ക്ക് 15 വര്‍ഷം തടവാണ് വിതിച്ചിരിക്കുന്നത്. അപ്പീല്‍ പ്രകാരം ജയില്‍ ശിക്ഷ ഏഴു വര്‍ഷമായി ചുരുക്കി. പ്രതിയും കൂട്ടാളികളും ചേര്‍ന്ന് 9.9 ദശലക്ഷം ദിര്‍ഹം ബാങ്കിലേക്ക് തിരികെ നല്‍കാന്‍ ഉത്തരവിട്ടു. എല്ലാ പ്രതികളെയും ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തും.
ബാങ്കില്‍ നിന്ന് തട്ടിയെടുക്കുന്ന പണം മറ്റ് പലസ്ഥലങ്ങളിലുള്ള ബാങ്കുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വിദേശ ബാങ്കുകളിലേക്ക് വന്‍തോതില്‍ പണം കൈമാറ്റം ചെയ്യുന്നതായ് കണ്ടെത്തിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥന്റെ തട്ടിപ്പ് തെളിഞ്ഞത്. ഇതേ ബാങ്കില്‍ ജോലിചെയ്യുന്ന മറ്റ് ചിലരും ഈ കൃത്യം ചെയ്യുന്നതിന് സഹായിച്ചിട്ടുണ്ട് എന്നാണ് അന്വേഷത്തില്‍ തെളിഞ്ഞത്.
Post Your Comments