ശ്രീനഗര്‍ : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് താഴെ ആക്ഷേപകരമായ കമന്റ് ഇട്ട ബാങ്ക് ജീവനക്കാരിക്ക് സസ്പെന്ഷന്. ജമ്മു കശ്മീര്‍ ബാങ്ക് ആണ് ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തത് . ശ്രീനഗറിലെ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് അഫ്രീന് ഹസ്സന് നഖാഷ് എന്ന ജീവനക്കാരിയെയാണ് സസ്പെന്‍ഡ് ചെയ്തത് .
Read Also : ഷാഹിദ കമാൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി: ലോകായുക്ത വിധി രണ്ടാഴ്ചക്കുള്ളിൽ
ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ ബാങ്ക് നിരവധി സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടും ജീവനക്കാരി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തതായി ബാങ്ക് സസ്പെന്ഷന് ഉത്തരവില്‍ വ്യക്തമാക്കി. അഫ്രീന് ഹസ്സന് നഖാഷിനെതിരെ മറ്റ് നടപടികള്‍ ആരംഭിച്ചതായും ഉത്തരവില്‍ പറയുന്നു.
‘ബാങ്കിന്റെ താല്‍പ്പര്യങ്ങള്‍ക്ക്/നിയമങ്ങള്‍ക്ക് വിരുദ്ധമായി ജീവനക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്യുന്നതിനെതിരെ കാലാകാലങ്ങളില്‍ ആവര്‍ത്തിച്ച് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടും. ഇത്തരമൊരു സംഭവത്തില്‍, ഞങ്ങളുടെ ജീവനക്കാരിലൊരാള്‍ ഒരു ദാരുണമായ അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍/പരാമര്‍ശങ്ങള്‍ നടത്തി-‘ 2021 ഡിസംബര്‍ 9ന് ബാങ്ക് ഇറക്കിയ ഉത്തരവില്‍ പറയുന്നു
ജീവനക്കാരി പോസ്റ്റ് ചെയ്ത ഉള്ളടക്കം തികച്ചും അപകീര്‍ത്തികരവും സര്‍വീസ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Post Your Comments