ഇന്‍ഡോര്‍: നാടിനെ ഞെട്ടിച്ച് മധ്യപ്രദേശില്‍ ദുരഭിമാനക്കൊല. ഇന്‍ഡോറിലെ റാവദ് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ബുല്‍ബുല്‍(21) എന്ന യുവതിയാണ് മരിച്ചത്. എട്ട് മാസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് യുവതി മറ്റൊരു ജാതിയില്‍പ്പെട്ട കുല്‍ദീപ് രജാവത്തിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം ഇവര്‍ ഗ്രാമത്തില്‍നിന്ന് താമസം മാറിപ്പോയി.
എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച യുവതിയും യുവാവും അമ്മയുടെ വീട് സന്ദര്‍ശിച്ചു. ഇതില്‍ പ്രകോപിതനായ 17കാരന്‍ സഹോദരന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തി തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഇന്‍ഡോര്‍ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ബെട്മ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
Post Your Comments