ലഖ്‌നൗ: ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചുവീഴ്ത്തിയ പോലീസുകാരന് രാജ്യത്തിന്റെ കയ്യടി. ഉത്തർപ്രദേശ് രാംപൂർ എസ് പി അജയ്പാൽ ശർമയാണ് ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചിട്ട് പിടികൂടിയത്.
പ്രതിയെ പിടികൂടാൻ എത്തിയപ്പോൾ പോലീസിനെ അക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചതിനെത്തുടർന്നാണ് പോലീസുകാരൻ പ്രതിയെ വെടിവെച്ചിട്ടത്. പോലീസിനെ കബളിപ്പിച്ച് രക്ഷപെടാൻ ശ്രമിച്ചതിനെത്തുടർന്ന് എൻകൌണ്ടർ സ്പെഷ്യലിസ്റ്റുകൂടിയായ അജയ്പാൽ ഐപിഎസ് പ്രതി നാസിലിനെ വെടിവെച്ചിടുകയായിരുന്നു. പ്രതി നാസിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞമാസമാണ് കാണാതായത്. കുട്ടിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി നാസിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
Post Your Comments