സതാംപ്ടൻ: അഫ്‌ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും ഒരു വിക്കറ്റ് നഷ്ടം. 52 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 28 റൺസെടുത്ത മഹേന്ദ്രസിങ് ധോണിയാണ് പുറത്തായത്. റാഷിദ് ഖാന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇക്രം അലിഖിൽ സ്റ്റംപ് ചെയ്താണ് ധോണിയെ പുറത്താക്കിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കേദാർ ജാദവ് (32), ഹാർദിക് പാണ്ഡ്യ (ഒന്ന്) എന്നിവരാണ് ക്രീസിൽ. ഓപ്പണര്‍ രോഹിത് ശർമ (10 പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (53 പന്തിൽ 30), വിജയ് ശങ്കർ (41 പന്തിൽ 29), വിരാട് കോഹ്ലി (67) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റു താരങ്ങൾ.
Post Your Comments