തിരുവനന്തപുരം: വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വെളിപ്പെടുത്തി ശാസ്ത്രഞ്ജന്‍. അമേരിക്കയിലെ ശാസ്ത്രഞ്ജനായ മലയാളി മനോജ് വി എം ആണ് പരിശോധനാ ഫലങ്ങളെ ഉദ്ധരിച്ച് തന്റെ ആശങ്ക പങ്കുവെച്ചത്. വവ്വാലുകളില്‍ ഉയര്‍ന്നു വരുന്ന നിപ സാന്നിധ്യത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ നിരത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
2018-ലെ പരിശോധനയില്‍ 19% വവ്വാലുകളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ 2019 ആയപ്പോഴേക്കും ഇത് 33 ശതമാനമായി വര്‍ധിച്ചെന്നും മനോജിന്റെ കുറിപ്പില്‍ പറയുന്നു. ‘കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളില്‍ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നല്കി പഠനം ആരംഭിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നുവെന്നും മനോജ് വി.എം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലോകസഭയില്‍ 21ആം തിയതിയിലെ 6 ചോദ്യങ്ങള്‍ നീപ്പയുമായി ബന്ധപ്പെട്ടായിരുന്നു … അതിനെല്ലാം ഉള്ള മറുപടിയില്‍ കേന്ദ്ര മന്ത്രി പറഞ്ഞതില്‍ പൂനയില്‍ നടത്തിയ പരിശോധനയില്‍ 36 വവ്വാലുകളില്‍ 12 എണ്ണം ‘anti Nipah bat IgG antibodies’ പോസിറ്റീവ് എന്നാണു …
എന്നാല്‍ 2018ല്‍ 52 വവ്വാലുകളില്‍ 10 എണ്ണം ‘Real Time qRT-PCR’ പോസിറ്റീവ് ആണെന്നും പറയുന്നു …
അതായത് 2018ല്‍ പരിശോധിച്ചവയിലെ 19% വവ്വാലുകളില്‍ നീപ്പ വൈറസിനെ കണ്ടെത്തിയപ്പോള്‍ 2019ല്‍ പരിശോധിച്ചവയിലെ 33% വവ്വാലുകളില്‍ ആണു നീപ്പയെ കണ്ടെത്തിയിരിക്കുന്നത് …
”anti Nipah bat IgG antibodies’ എന്നതും ‘Real Time qRT-PCR’ എന്നതും സാമ്പിളുകളില്‍ വൈറസുകളെ കണ്ടെത്തുവാനുള്ള വിവിധ മാര്‍ഗങ്ങളില്‍ ചിലതാണു … ഇവ പോസ്റ്റിറ്റീവ് ആയാല്‍ വൈറസ് ഉണ്ടെന്നാണു …
2018ലും 2019ലും പരിശോധിച്ച 20-33% വവ്വാലുകളില്‍ വൈറസിനെ കണ്ടെത്തി എന്നത് ഇനിയും കേരളത്തിനു ഇതിന്റെ ഭീതിയില്‍ നിന്ന് ഉടനെ വിട്ട് പോകുവാന്‍ കഴിയില്ല എന്നാണു … കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളില്‍ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു … കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നല്കി പഠനം ആരംഭിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു …
.
ഒപ്പം പക്ഷികള്‍ കൊത്തിയ പഴങ്ങള്‍ കഴിക്കാതിരിക്കുവാനുള്ള ബോധവല്‍ക്കരണവും …
Post Your Comments