Latest NewsKerala

ഗൗരിയമ്മ പറയുന്നതിൽ ഒരു ശരിയുണ്ടാകും; അവർ കേരളത്തിന്റെ ധീരനായികയാണെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ഗൗരിയമ്മ കേരളത്തിന്റെ ധീരനായികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആര്‍. ഗൗരിയമ്മയുടെ നൂറ്റൊന്നാം പിറന്നാളാഘോഷവും ജന്മശതാബ്‌ദി സമ്മേളനവും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരസ്‌ഥാനത്തില്ലെങ്കിലും ഏതു വിഷയത്തിലും ഗൗരിയമ്മക്ക്‌ എന്താണു പറയാനുള്ളതെന്നറിയാന്‍ അധികാരത്തിലുള്ളവര്‍ കാതോര്‍ക്കാറുണ്ട്. ഗൗരിയമ്മ ജനങ്ങളുമായി ബന്ധപ്പെട്ട ഏതു വിഷയത്തില്‍ എന്തു പറയുമ്ബോഴും അതില്‍ ഒരു ശരിയുണ്ടാകും. അനുഭവത്തിന്റെ സത്യമുണ്ടാകും. ജനങ്ങള്‍ക്കും നാടിനും ഗുണപ്രദമാവുന്നതേ ഗൗരിയമ്മ സാമൂഹിക വിഷയങ്ങളില്‍ പറയൂ എന്നതുകൊണ്ടാണതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

മനസില്‍വച്ച്‌ ഭാവിയെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്‌. ഗൗരിയമ്മയുടെ പ്രസക്‌തി നാം കൂടുതല്‍ തിരിച്ചറിയുന്നത്‌ ഇവിടെയാണ്‌ . അതുകൊണ്ടാണ്‌ ഗൗരിയമ്മയുടെ അഭിപ്രായങ്ങള്‍ക്ക്‌ എപ്പോഴും കാതോര്‍ക്കുന്നത്. ജീവിതകാലം മുഴുവൻ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനതയില്ലാതെ കഴിയുക, മറ്റുള്ളവര്‍ക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാകുന്നത് കുറച്ച് പേർക്ക് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button