Latest NewsKerala

പ്രവാസിയുടെ ആത്മഹത്യ: രാജി വാര്‍ത്ത തള്ളി നഗരസഭ അധ്യക്ഷ

കണ്ണൂര്‍: പ്രവാസി വ്യവസായി സ,ാജന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നണ്ടായ വിവാദത്തില്‍ താന്‍ രാജി വയ്ക്കുകയാണെന്ന വാര്‍ത്ത തള്ളി ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള. രാജിക്കത്ത് കൈമാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് ശ്യാമള പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പറയുന്ന എന്തു തീരുമാനവും അംഗീകരിക്കുമെന്നും രാജിക്കത്ത് ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും പി.കെ ശ്യമള കൂട്ടിച്ചേര്‍ത്തു.

കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റേിയത്തിന്  പ്രവര്‍ത്താനുമതി വൈകിപ്പിച്ചതിനെ നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് പി.കെ ശ്യാമളക്കെതിരെ ഗുരുതര ആരോപമങ്ങളുമായി സാജന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കൂടാതെ ശ്യമളയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പാര്‍ട്ടിയിലും സമ്മര്‍ദ്ദം ഏര്‍യിട്ടുണ്ട്.

രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ശ്യമംള സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചുവെന്നാണ് നേരത്തേ വാര്‍ത്തകള്‍ വന്നത്. ജില്ലാ സെക്രട്ടേറിയറ്റിനു മുന്നില്‍ാ ശ്യാമള തീരുമാനം അറിയിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button