മയൂര്‍ഭഞ്ച്: ദൈവമാണെന്ന് സ്വയം വിശേഷിപ്പിച്ച ഒഡീഷ മന്ത്രിക്ക് രൂക്ഷവിമര്‍ശനം. ഒഡീഷയിലെ റവന്യൂമന്ത്രി സുദാം മറാണ്ടിയാണ് സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ ഇദ്ദേഹം ജഗന്നാഥനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ബരിപാഡയിലെ ഹരിബാല്ദേവ് ജൂത ക്ഷേത്രത്തിലെ സേവകരുടെ പദയായത്രയുമായി ബന്ധപ്പെട്ട് മറാണ്ടി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തങ്ങളുടെ എട്ട് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാരിപാഡയില്‍ നിന്ന് ഭുവനേശ്വര്‍ വരെ കാല്‍നടയാത്ര ആരംഭിച്ച ജൂത ക്ഷേത്രത്തിലെ സേവകര്‍ താനുമായി ആദ്യം കൂടിക്കാഴ്ച്ച നടത്തണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. അതേസമയം പ്രസ്താവനയില്‍ വിയോജിപ്പ് അറിയിച്ച ഇവര്‍ മാര്‍ച്ച് പിന്‍വലിക്കുകയും ചെയ്തു.
എംഎല്‍എ തിരഞ്ഞെടുക്കപ്പെട്ട നേതാവായതിനാല്‍, സേവകര്‍ ആദ്യം തന്നെയോ അല്ലെങ്കില്‍ ഒഡീഷ മുഖ്യമന്ത്രിയെ കാണണമായിരുന്നു എ്ന്നാണ് മറാണ്ടിയുടെ നിലപാട്. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഹരിബാല്ദേവ് ജൂത ക്ഷേത്രത്തിലെ സേവകരായ കമേശ്വര്‍ ത്രിപാഠി, അരുണ്‍ മിശ്ര എന്നിവര്‍ എംഎല്‍എയെ ജഗന്നാഥന് ശിക്ഷിക്കുമെന്ന് പറഞ്ഞു.
മന്ത്രി അഹങ്കാരിയാണെന്ന് ബാരിപാഡ എംഎല്‍എ പ്രകാശ് സോറനും പറഞ്ഞു. ഒരു വ്യക്തിക്ക് ദൈവമാകാന്‍ കഴിയില്ലെന്നും ആളുകള്‍ക്ക് ഇവിടെ പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നും അയാള്‍ക്ക് എങ്ങനെ ദൈവം എന്ന് സ്വയം വിളിക്കാനാകുമെന്നുമായിരുന്നു പ്രകാശ് സോറന്റെ ചോദ്യം
Post Your Comments