മൂന്നാര്‍: തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്ക് മുൻപ് നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുന്നു. മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ സർവീസ് ആണ് വീണ്ടും തുടങ്ങുന്നത്. സർവീസ് വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത കേരള റെയില്‍ ഡെവലപ‌്മെന്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്.
തുടർന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, കെഡിഎച്ച്‌പി കമ്പനി സീനിയര്‍ മാനേജര്‍ അജയ് എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങിലും സംഘം പരിശോധന നടത്തി. ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ ട്രെയിനിന്റെ മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
Post Your Comments