CinemaLatest NewsBollywoodEntertainment

‘ ഇതെന്താ നൈറ്റിയോ’?; മലൈകയെ ട്രോളി ആരാധകര്‍

ഫാഷന്‍ ലോകത്തെ പരീക്ഷണങ്ങളാണ് ബോളിവുഡ് താരം മലൈക അറോറയെ വ്യത്യസ്തയാക്കുന്നത്. ദീപിക പദുകോണ്‍ ധരിച്ച ഡിസൈനര്‍ സാരി വളരെ മനോഹരമായി ആക്‌സസറൈസ് ചെയ്താണു മലൈക സോനം കപൂറിന്റെ ജന്മാദിനാഘോഷ വേദിയില്‍ തിളങ്ങിയത്. അന്ന് മലൈകയ്ക്ക് ഫാഷന്‍ ലോകത്തിന്റെ അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോള്‍ താരം ശ്രദ്ധ നേടുന്നതും ഒരു ഫാഷന്‍ പരീക്ഷണത്തിന്റെ പേരിലാണെങ്കിലും അത് അല്‍പ്പം അതിരുകവിഞ്ഞു പോയി

. ഇത്തവണ ഒലിവ് ഗ്രീന്‍ മാക്‌സി ഡ്രസ്സ് ധരിച്ചെത്തിയ 45കാരിയായ മലൈക ഫാഷന്‍ പൊലീസിങ്ങും ട്രോളുകളുമാണ് നേരിട്ടത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഒരു റെസ്റ്ററന്റിലെത്തിയതായിരുന്നു മലൈക. കാറില്‍ നിന്നിറങ്ങി ഹോട്ടലിലേക്കു നടക്കുന്നതിനിടയില്‍ പലരും താരത്തിന്റെ ചിത്രങ്ങള്‍ എടുത്തു. ഇവ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സ്ലീവ്ലസ് മാക്‌സിക്കൊപ്പം സ്ലിപ്പറും സണ്‍ഗ്ലാസുമായിരുന്നു ആക്‌സസറീസ്. വളരെ സിംപിള്‍ ലുക്ക് ആയിരുന്നെങ്കിലും ഇത്രയ്ക്ക് വേണ്ടായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.’നൈറ്റിയാണോ?, മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?, എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു? എന്നൊക്കെയാണ് കമന്റുകള്‍.

അതേസമയം കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങള്‍ വഴി സംഘടിതമായ ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട് താരം. നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും കമന്റുകളായി എത്താറുമുണ്ട്. അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയാണ് മലൈകയ്ക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ തുടങ്ങിയത്. മലൈകയ്ക്ക് അര്‍ജുനേക്കാള്‍ 12 വയസ് അധികമുണ്ട്. ഇക്കാരണം തന്നെയാണ് തുടര്‍ച്ചയായുണ്ടാകുന്ന അധിക്ഷേപങ്ങള്‍ക്കു കാരണമായി പാപ്പരാസികള്‍ ചൂണ്ടിക്കാട്ടുന്നതു. എന്നാല്‍ തനിക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ക്കും പരിഹാസശരങ്ങള്‍ക്കും എതിരെ പതിവ് മൗനം പാലിച്ചിരിക്കുകയാണ് താരം.

https://www.instagram.com/p/By9Lm6glJX8/?utm_source=ig_web_button_share_sheet

https://www.instagram.com/p/By-n2Pch_xl/?utm_source=ig_web_button_share_sheet

 

https://www.instagram.com/p/By-Q0CBBQhj/?utm_source=ig_web_button_share_sheet

shortlink

Related Articles

Post Your Comments

Related Articles


Back to top button