ഭോപ്പാല്‍: ഒരു രാത്രി മുഴുവന്‍ മരണം സംഭവിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചയാള്‍ക്ക് ജീവനുണ്ടായിരുന്നെന്നു കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബീനാസിവില്‍ ആശുപത്രിയിലാണ് വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ച സംഭവം. മോര്‍ച്ചറിയില്‍ ഒരു രാത്രി സൂക്ഷിച്ച് കാശിറാം എന്ന് 72 കാരന്‍റെ ശരീരം പിറ്റേദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്ത് എടുത്തപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് ജീവനുണ്ടെന്ന കാര്യം ബോധ്യമാകുന്നത്.
അതിനു ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ വെള്ളിയാഴ്ച രാവിലെ 10.20 ഓടെ ഇദ്ദേഹം മരിച്ചു. റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ച്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ ഒന്‍പത് മണിയോടെ മരണം സ്ഥിരീകരിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ശ്വാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിക്രം സിങ് പറഞ്ഞു.
Post Your Comments